Posted On
date_range Updated On
date_range എന്റെ സുഹൃത്ത്, വഴികാട്ടി, നേതാവ്: രാഹുലിന് ജന്മദിനാശംസയുമായി പ്രിയങ്ക
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസയുമായി സഹോദരി പ്രിയങ്ക ഗാന്ധി. 54 വയസ്സ് തികയുന്ന രാഹുലിന് വൈകാരികമായി ആശംസ നേർന്നിരിക്കയാണ് പ്രിയങ്ക.
‘എല്ലായ്‌പ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികൻ, വാദപ്രതിവാദപരമായ വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്’ എന്നിങ്ങനെ പ്രിയങ്ക എക്സിൽ എഴുതി. ശേഷം നിങ്ങളെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ജീവിതത്തെയും പ്രപഞ്ചത്തെയും എല്ലാറ്റിനെയും കുറിച്ചുള്ള അതുല്യമായ വീക്ഷണ പാത പ്രകാശിപ്പിക്കുന്ന എന്റെ പ്രിയ സഹോദരന് ജന്മദിനാശംസകൾ എന്നും പ്രിയങ്ക എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതിനിടെ, വലിയ ആഘോഷങ്ങൾ ഒഴിവാക്കാനും മാനുഷിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ട് ഈ അവസരം ആഘോഷിക്കണമെന്നും രാഹുൽ ഗാന്ധി എല്ലാ കോൺഗ്രസ് പ്രവർത്തകരോടും നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.