Posted On
date_range Updated On
date_range മുസഫർനഗർ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
മുസഫർനഗർ: 2013ലെ മുസഫർനഗർ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. സിക്കദ ഗ്രാമത്തിലെ സോദൻ സിങ്ങിനെയ ാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച സ്വന്തം വീട്ടിലെ സീലിങ് ഫാനിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേ സമയം, പിതാവിെൻറ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സോദൻ സിങ്ങിെൻറ മകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൗ പരാതിയിലും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 2013 ആഗസ്റ്റ്-സെപ്തംബർ മാസത്തിലാണ് മുസഫർനഗറിൽ കലാപമുണ്ടായത്. കലാപത്തിൽ 60 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.