ക്ഷേത്രത്തിനായി 80 ലക്ഷത്തി​െൻറ ഭൂമി നൽകി മുസ്​ലിം വ്യാപാരി, നന്ദി അറിയിച്ച്​ ക്ഷേത്രകമ്മിറ്റിയുടെ ഫ്ലക്​സ്​ ബോർഡ്

ബംഗളൂരു: മതത്തി​െൻറ പേരിൽ ഭരണകൂടംതന്നെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുന്നിൽനിൽക്കു​േമ്പാൾ തോറ്റുകൊടുക്കാൻ മനസ്സില്ലാതെ മാനവസൗഹൃദത്തി​െൻറ നറുമണം ചുറ്റുമ​ുള്ളവരിലേക്ക്​ പകരുകയാണ്​ കർണാടക ബംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോ​െട്ട സ്വദേശി എച്ച്​.എം.ജി. ബാഷ.

80 ലക്ഷം മുതൽ ഒരു കോടിവരെ വിലമതിക്കുന്ന 1.5 ഗുണ്ട ഭൂമി (ഏകദേശം മൂന്നേമുക്കാൽ സെൻറ്​)യാണ്​ വളഗരെപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തി​െൻറ വിപുലീകരണത്തിനായി ബാഷ ദാനം നൽകിയത്​. ഇതിന്​ നന്ദി അറിയിച്ച്​ ക്ഷേത്രത്തിനു​ മുന്നിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സ്​ഥാപിച്ച ഫ്ലക്​സ്​ ബോർഡ്​ സമൂഹമാധ്യമങ്ങളിൽ വൈറലായി. കാർഗോ ട്രാൻസ്​പോർട്ട്​ ബിസിനസ്​ നടത്തുകയാണ്​ ബാഷ.


''എ​െൻറ ഗ്രാമത്തിൽ ചെറിയ ഹനുമാൻ ക്ഷേത്രത്തി​െൻറ വിപുലീകരണത്തിന്​ സ്​ഥലം നൽകാമെന്ന്​ അറിയിച്ചിരുന്നു. ഒരു ഗുണ്ട സ്​ഥലം ചോദിച്ചാണ്​ അവർ വന്നത്​. ഒന്നര ഗുണ്ട സ്​ഥലം നൽകാമെന്ന്​ ഞാൻ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ മതിയായ ഇടമില്ലാത്തതിനാൽ വിശ്വാസികൾ ആരാധനക്ക്​ പ്രയാസപ്പെടുന്നത്​ കാണാറുണ്ട്​. ക്ഷേത്രവിപുലീകരണത്തോടെ ഇൗ പ്രയാസം മാറും...'' -65 കാരനായ ബാഷ പറഞ്ഞു.

സാധാരണ ജനങ്ങൾ ഹിന്ദുക്കളെന്നോ മുസ്​ലിംകളെന്നോ വ്യത്യാസം കാണാറില്ല. രാഷ്​ട്രീയ നേതാക്കളാണ്​ അവരുടെ നേട്ടത്തിനായി ജനങ്ങളുടെ മതത്തെ ഉയർത്തിക്കാട്ടുന്നത്​. ഇപ്പോൾ പുതിയ തലമുറ വർഗീയ ലൈനിലൂടെയാണ്​ കൂടുതലും ചിന്തിക്കുന്നത്​. 'ലവ്​ ജിഹാദി'നെക്കുറിച്ചും 'ഗോഹത്യ'യെക്കുറിച്ചുമൊക്കെ നമ്മൾ കേൾക്കുന്നു. രാജ്യം ഇങ്ങനെയാണോ പുരോഗതിയിലേക്കു നീങ്ങുന്നത്​? എല്ലാവരും ഒന്നിക്കുകയും രാജ്യത്തിനുവേണ്ടി സ്​നേഹിക്കുകമായുമാണ്​ വേണ്ടത്​...'' -അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത്​ ത​െൻറ മാത്രം തീരുമാനമല്ലെന്നും വീട്ടിലെ എല്ലാവരുടെയും അനുമതിയുണ്ടെന്നും ബാഷ വ്യക്തമാക്കി. ഒരു കോടി രൂപ ചെലവിൽ ശ്രീ വീരാഞ്​ജനേയ സ്വാമി ദേവാലയ സേവ ട്രസ്​റ്റാണ്​ ക്ഷേ​ത്രം വിപുലീകരിക്കുക. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.