കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു  

യുവമോർച്ച നേതാവിന്‍റെ കൊലപാതകം: കർണാടകയിൽ 30 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ്

ബംഗളൂരു: ദക്ഷിണ കന്നടയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ വ്യാപക റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നേതൃത്വത്തിൽ കർണാടകയിലെ സുള്ള്യ, ബെള്ളാരെ, പുത്തുർ, ഉപ്പിനങ്ങാടി, വിറ്റ്ല തുടങ്ങി 30 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ റെയ്ഡ് നടന്നത്.

എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും പ്രവീൺ കൊലക്കേസിലെ 10 പ്രതികളുടെ ബന്ധുവീടുകളിലും ഉൾപ്പടെയാണ് പരിശോധന. വിറ്റ്ലക്ക് സമീപം മിത്തൊരുവിലെ ഫ്രീഡം കമ്യൂണിറ്റി ഹാളിലും റെയ്ഡ് നടന്നു.

Tags:    
News Summary - Murder of Yuva Morcha leader: NIA raids in 30 places in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.