തീപിടിത്തമുണ്ടായ കെട്ടിടം
Posted On
date_range Updated On
date_range മുംബൈയിൽ തീപിടിത്തം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം
മുംബൈ: ഞായറാഴ്ച പുലർച്ചെ മുംബൈയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. കടകളും ഫ്ലാറ്റുകളും ഉള്ള ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ചെമ്പൂർ ഏരിയയിലെ സിദ്ധാർഥ് കോളനിയിലാണ് സംഭവം.
പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടയിലെ ഇലക്ട്രിക് വയറിങ്ങിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഫയർ എഞ്ചിനുകളും വാട്ടർ ടാങ്കറുകളും മറ്റ് സഹായങ്ങളും സ്ഥലത്തെത്തി 9.15 ഓടെ തീയണച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ചേദിറാം ഗുപ്ത (15), ഗീതാദേവി ധരംദേവ് ഗുപ്ത (60) എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.