മൂന്നു വയസ്സുകാരിയെ ഏഴാം നിലയിൽനിന്ന് എറിഞ്ഞ് കൊന്നു

മുംബൈ: മൂന്നു വയസ്സുകാരിയെ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. സനയ ഹതിരാമണി എന്ന കുട് ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ കൊളാബയിലെ ഫ്ലാറ്റിലാണ് സംഭവം.

പ്രതി അനിൽ ചുഗാനി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കെട്ടിടത്തിന് താഴെ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് കുട്ടി വീണത്. സെന്‍റ്. ജോർജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ് അറസ്റ്റിലായ 45കാരനായ അനിൽ ചുഗാനി. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Tags:    
News Summary - mumbai-man-hurls-friends-3-year-old-out-of-window-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.