മുംബൈ: സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആൾദൈവം സുനിൽ കുൽക്കർണി മുംബൈയിൽ അറസ്റ്റിൽ. ഷിഫു സൺകൃതി എന്ന സംഘടനയുടെ നേതാവാണ് സുനിൽ കുൽക്കർണി. തങ്ങളുടെ മക്കളെ കൂൽക്കർണി കെണിയിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് മൂന്ന് ദമ്പതികൾ ബോംബൈ ഹൈകോടതിയിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .
മയക്കുമരുന്ന് നൽകിയാണ് തങ്ങളൂടെ മക്കളെ കെണിയിലാക്കിയതെന്നും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളും ഇത്തരത്തിൽ പെൺകുട്ടികളെ കെണിയിലാക്കാൻ ഉപയോഗിച്ചിരുന്നതായും പരാതിയിൽ പരാമർശമുണ്ട്.
രഞ്ജിത് മോർ അനുജ പ്രഭുദേശായി എന്നിവരടങ്ങിയ ബോംബൈ ഹൈക്കോടതി ബെഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതി ഗൗരവമുള്ളതാണെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്നും മുംബൈ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.