മുംബൈ: ഡൽഹി കലാപത്തെ തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രത. ഗേറ്റ്വേ ഒാഫ് ഇന്ത്യ അടക്ക മുള്ള സ്ഥലങ്ങളിൽ ഡൽഹി കലാപത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലേർപ്പെടുത്തി. ആസാദ് മൈതാനത്തല്ലാതെ പ്രതിഷേധ ം പാടില്ലെന്നും ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി മെറൈൻ ഡ്രൈവിൽ മെഴുകുതിരികൾ കത്തിച്ചുള്ള പ്രതിഷേധ പ്രകടന നീക്കം പൊലീസ് തടഞ്ഞു.
ഡൽഹി സംഭവത്തിൽ കടുത്ത വിമർശനവുമായി ബോളീവുഡുകാരും രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമ (സി.എ.എ) അനുകൂലികളെന്നാൽ മുസ്ലിം വിരോധികളാണെന്ന് ഇതോടെ ബോധ്യപ്പെട്ടതായി സംവിധായകൻ അനുരാഗ് കാശ്യപ് ട്വിറ്ററിൽ പ്രതികരിച്ചു. കപിൽ മിശ്രയെ പോലുള്ളവരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും എല്ലാത്തിനും കാരണം സി.എ.എ വിരുദ്ധ സമരങ്ങളാണെന്ന് ഡൽഹിക്കാരെ വിശ്വസിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചതായും കുറിച്ച ഗാന രചയിതാവ് ജാവേദ് അഖ്തർ, വരും ദിവസങ്ങളിൽ ഡൽഹി പൊലീസ് ‘അന്തിമ പരിഹാരം’ കാണുമെന്ന് പരിഹസിക്കുകയും ചെയ്തു.
അവരെ സി.എ.എ അനുകൂലികളെന്നല്ല മുസ്ലിം വിരോധികളെന്നാണ് വിളിക്കേണ്ടത്. അവർക്കും സി.എ.എയെക്കുറിച്ച് ഒരുവകയും അറിയില്ല. തങ്ങളുടെ അതേ അവകാശങ്ങൾ മുസ്ലിംകളും അനുഭവിക്കുന്നതിലെ വെറുപ്പാണ് അവരുടെ ഉള്ളിലെന്ന് നടി കൃതിക കമ്ര കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.