മുംബൈ-ഭുവനേശ്വർ എക്സ്പ്രസിന്‍റെ എട്ട് ബോഗികൾ പാളംതെറ്റി; 40ലേറെ യാത്രികർക്ക് പരിക്ക്

ഭുവനേശ്വർ: മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസിന്‍റെ എട്ട് ബോഗികൾ പാളംതെറ്റി 40ലേറെ യാത്രികർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴോടെ കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.

കനത്ത മഞ്ഞിനിടെ ചരക്കുതീവണ്ടിയുടെ ഗാർഡ് വാനുമായി കൂട്ടിയിടിച്ചാണ് എക്സ്പ്രസിന്‍റെ ബോഗികൾ പാളംതെറ്റിയത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

Tags:    
News Summary - Mumbai-Bhubaneswar Lokmanya Tilak Express Derails In Cuttack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.