മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം സമർപ്പിക്കുന്നു

മീഡിയവണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എം.പിമാർ; കേന്ദ്രമന്ത്രിയെ കണ്ടു

ന്യൂഡൽഹി: മീഡിയവണിന് കേരളത്തിൽ നിന്നുള്ള എം.പിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറിനെ കണ്ടു.

കെ. സുധാകരൻ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ. പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്.

ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എം.പിമാർ നിവേദനം നൽകി. മീഡിയവൺ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എം.പിമാർ തുറന്നടിച്ചു. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - MPs from Kerala met union minister in solidarity with mediaone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.