കാർഷിക കടം എഴുതി തള്ളൽ; രാഹുലിനെ വിമർശിച്ച്​ ശിവരാജ്​ സിങ്​ ചൗഹാൻ

ഭോപാൽ: മധ്യപ്രദേശിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്​ദാനം പാലിക്കപ്പെട്ടില്ലെന്ന്​ മു ൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്​ സിങ്​ ചൗഹാൻ. രാഹുൽ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനെത്തിയപ്പോൾ നടത് തിയ വാഗ്​ദാനം അനുകരിച്ചുകൊണ്ടായിരുന്നു ചൗഹാ​​െൻറ വിമർശനം. അഗർ മലവയിൽ നടന്ന ജൻ ആക്രോശ്​ റാലിയിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

രണ്ട്​ ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ പത്ത്​ ദിവസത്തിനുള്ളിൽ എഴുതി തള്ളുമെന്ന്​ രാഹുൽ വാഗ്​ദാനം ചെയ്​തിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ കടം എഴുതി തള്ളിയി​ല്ലെങ്കിൽ മുഖ്യമന്ത്രിയെ മാറ്റുമെന്നും പറഞ്ഞിരുന്നു. എട്ട്​ മാസം കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ കണക്കുകൂട്ടലനുസരിച്ച്​ ഇതുവരെ 24 മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ടാവും. അദ്ദേഹത്തിന്​ മുഖ്യമന്ത്രിയെ മാറ്റാനായില്ലെന്നും പകരം അദ്ദേഹം സ്വയം രാജി വെച്ചൊഴിയുകയാണുണ്ടായ​െതന്നും ശിവരാജ്​ സിങ്​ ചൗഹാൻ പരിഹസിച്ചു.

പുതുതായി നിയമിക്കപ്പെട്ട ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മകൻ നൽകിയ വാഗ്​ദാനം പൂർത്തീകരിക്കണമെന്ന്​ ചൗഹാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്​ സോണിയക്ക്​ കത്ത്​ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചരണ സമയത്താണ്​ രാഹുൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന്​ വാഗ്​ദാനം ചെയ്​തത്​. തുടർന്ന്​ തെരഞ്ഞെടുപ്പിൽ ജയിച്ച്​, കമൽനാഥ്​ സർക്കാർ അധികാരമേറ്റ ഉടനെ കാർഷിക കടം എഴുതി തള്ളുന്നതിന്​ ജയ്​ കിസാൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്​തു.

വാഗ്​ദാനം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ കൈക്കൊള്ളുന്നുണ്ടെന്നും ഏതൊരു പദ്ധതിയും നടപ്പിലാക്കുന്നതിന്​ ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ സമയമെടുക്കുമെന്നും മുഖ്യമന്ത്രി കമൽനാഥ്​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - mp shivraj singh lashes out at rahul gandhi kamal nath govt on farm loan waiver -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.