ടുറാ(മധ്യപ്രദേശ്): ആദിവാസികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും വാർത്തകളിൽ ഇടം നേടുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചിത്രകൂട് നിയോജകമണ്ഡലത്തിലെ ടുറാ ഗ്രാമത്തിൽ ആദിവാസികളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ മുഖ്യമന്ത്രി എത്തിയത്.
ഈയിടെയായി പല നേതാക്കളും ആദിവാസികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും സന്ദർശനം വാർത്തയാക്കുകയും ചെയ്യുന്നുണ്ട്. സെപ്തംബറിൽ ഛത്തീസ് ഗഡ് മുഖ്യമന്ത്രി രമൺസിങ്ങ് ആലിക്ഹുത ഗ്രാമത്തിലെ ദളിത് വിഭാഗങ്ങളുടെ വീടുകൾ സന്ദർശിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. കർണാടക മുൻമുഖ്യമന്ത്രി യെദ്യൂരപ്പ തുംകുരു ജില്ലയിലെ സന്ദർശനത്തിനിടെ ആദിവാസികളോടൊപ്പം ഭക്ഷണം കഴിച്ചത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.