Posted On
date_range Updated On
date_range 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യൻ രാജ്യമാക്കാം';ചിത്രം മോർഫ് ചെയ്ത് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം
ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ മോർഫ് ചെയ്ത ചിത്രവുമായി വിദ്വേഷ പ്രചാരണം. സോണിയ ഗാന്ധി സംസാരിക്കുന്ന ചിത്രത്തിന് പിന്നിലെ പുസ്തകം എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യൻ രാജ്യമായി മാറ്റിയെടുക്കാം' എന്ന പേരിലുള്ള പുസ്തകമാണ് സോണിയക്ക് പിന്നിൽ എഡിറ്റ് ചെയ്ത് ചേർത്തത്. സമീപത്ത് തന്നെ ബൈബിളും യേശുവിെൻറ പ്രതിമയും എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്.
പക്ഷേ യഥാർഥ ദൃശ്യങ്ങളിൽ ഇവയൊന്നുമുണ്ടായില്ലെന്ന് രാഹുൽ ഗാന്ധി പങ്കുവെച്ച വിഡിയോയിൽ വ്യക്തമാണ്. ബി.ജെ.പി തമിഴ്നാട് സെക്രട്ടറി സുമതി വെങ്കിടേഷ്, ബി.ജെ.പി അനുഭാവികളായ രേണുക ജെയ്ൻ, ബി.ജെ.പി അനുഭാവിയായ മാധ്യമ പ്രവർത്തക മീന ദാസ് നാരായണൻ അടക്കമുള്ളവർ ഈ വ്യാചപ്രചാരണം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.