Posted On
date_range Updated On
date_range മലയാളി യുവാവിനു നേരെ സദാചാര ഗുണ്ടായിസം; നാലു പേർ അറസ്റ്റിൽ
മംഗളൂരു: പണമ്പൂർ ബീച്ചിൽ സായാഹ്നം ചെലവിടുകയായിരുന്ന യുവാവിനെയും യുവതിയെയും വളഞ്ഞ് മതം ചോദിച്ച് അക്രമം. വിവരമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശി പ്രശാന്ത് ഭണ്ഡാരി (38), ബെൽത്തങ്ങാടി സ്വദേശികളായ സി. ഉമേഷ് (23), യു. സുധീർ(26), കീർത്തൻ പുജാരി (20) എന്നിവരാണ് അറസ്റ്റിലായത്.
മലയാളി യുവാവും സുഹൃത്തായ ഇതര മതസ്ഥയായ മംഗളൂരുവിലെ യുവതിയും ബീച്ചിലെത്തിയതിനു പിന്നാലെ ‘രാമസേന’എന്ന് അവകാശപ്പെട്ട സംഘം വളയുകയായിരുന്നു. യുവാവിനെ മർദിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിനെ അറിയിച്ചു. പണമ്പൂർ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.