Posted On
date_range Updated On
date_range ഹൈദരാബാദിൽ ദമ്പതികൾക്കെതിരെ ‘സദാചാര പൊലീസിങ്’; നാലുപേർ അറസ്റ്റിൽ
ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മിശ്ര വിവാഹിതരായ ദമ്പതികൾക്കെതിരെ സദാചാര പൊലീസിങ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ഷെയ്ഖ് അയാൻ എന്ന അലി, സയ്യിദ് ഫിർദൗസ്, മുഹമ്മദ് ഷബാസ്, മുഹമ്മദ് ഫർഹാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ചാർമിനാർ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 323,504, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ ദമ്പതികളെ തടഞ്ഞു നിർത്തി ആധാർ കാർഡ് കാണണമെന്ന് ആവശ്യപ്പെടുകയും ദമ്പതികളെ ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയേയും പ്രതികൾ ഉപദ്രവിക്കാൻ ശ്രമിച്ചു. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതികളിൽനിന്ന് കണ്ടെടുത്തതായും എ.സി.പി പി. ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.