Posted On
date_range Updated On
date_range ഒഡിഷയിൽ 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടു പോയി
ഭുവനേശ്വർ: കട്ടക്കിലെ തലാബസ്ത ഗ്രാമത്തിൽ അമ്മക്കരികെ ഉറങ്ങിക്കിടന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി. ഗ്രാമീണർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പും അഗ്നിശമന സേനാംഗങ്ങളും ദ്രുതഗതിയിൽ അന്വേഷണം ആരംഭിച്ചു.
ഗ്രാമീണരും 30 വനംവകുപ്പ് ഉദ്യോഗസ്ഥരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രദേശത്ത് ആളുകൾക്കുനേരെ കുരങ്ങുകളുടെ ആക്രമണം പതിവാണെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.