ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ് അ ധ്യക്ഷൻ രാഹുൽ ഗാന്ധി. ഗാന്ധി, നെഹ്റു എന്നീ പേരുകൾ പറഞ്ഞ് ഇന്ദിരഗാന്ധി, രാജീവ്ഗാന്ധ ി, രാഹുൽ, സോണിയ എന്നിവരെ പല ഘട്ടങ്ങളിൽ മോദി പരിഹസിക്കുന്നത് കോർത്തിണക്കുന്നത ാണ് വിഡിയോ.
രാഹുലിനെ നേരത്തേ ഗ്രാമഫോൺ എന്ന് മോദി കളിയാക്കിയിരുന്നു. ‘പണ്ട് ഗ് രാമഫോൺ ഉപയോഗിച്ചിരുന്നു. പാടിക്കൊണ്ടിരിക്കുേമ്പാൾ അത് പെെട്ടന്ന് നിലയ്ക്കു ം. പിന്നെ ഒരേ വരികളാണ് അതിൽനിന്ന് പുറത്തുവരുക. അതുപോലെയാണ് ചിലർ’ എന്നായിരുന്നു രാഹുലിനെതിരെ മോദിയുടെ പരിഹാസം.
ഒക്ടോബറിൽ ബി.ജെ.പി യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. റഫാൽ പോർവിമാന അഴിമതി രാഹുൽ വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മോദിയുടെ ആക്രമണം. ഇതിന് മറുപടിയായാണ് നിലച്ച ഗ്രാമഫോണിലേതെന്നതുപോലെ ഗാന്ധി ഗാന്ധി എന്ന് പല വേദികളിൽ മോദി ആവർത്തിച്ച് പറയുന്നതിെൻറ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘മിസ്റ്റർ 36(ഇന്ത്യ ഫ്രാൻസിൽനിന്ന് വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളെ ഉദ്ദേശിച്ച്) ആണ് ഇൗ വിഡിയോ അവതരിപ്പിക്കുന്നത്. നിങ്ങളും ഇത് ആസ്വദിക്കുമെന്ന് കരുതുന്നു.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇത് കൈമാറുക. അവരും കൂടി ആസ്വദിക്കെട്ട’ എന്നായിരുന്നു വിഡിയോക്കൊപ്പം രാഹുലിെൻറ ട്വീറ്റ്.
അതിർത്തിയിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെ മോദി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ശനിയാഴ്ച മുൻ സൈനിക ഉദ്യോഗസ്ഥൻ അപലപിച്ചിരുന്നു.
ഇതിെൻറ ചുവടുപിടിച്ച് ഇങ്ങനെ ചെയ്യാൻ മിസ്റ്റർ 36ന് നാണമില്ലേയെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.
यह मनोरंजक वीडियो श्री 36 द्वारा प्रस्तुत किया गया है! मुझे आशा है कि आप इसे देखकर आनंद लेंगे! कृपया इसे अपने परिवार और दोस्तों के साथ SHARE करें ताकि वे भी इसका आनंद उठा सकें। pic.twitter.com/UQkolZw1Eo
— Rahul Gandhi (@RahulGandhi) December 9, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.