Posted On
date_range Updated On
date_range നോട്ടുമാറാൻ മോദിയുടെ അമ്മ ബാങ്കിലെത്തി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദി നോട്ട് മാറാൻ ബാങ്കിൽ. ഗാന്ധിനഗറിലെ ബാങ്കിലാണ് ഇവർ സഹോദരങ്ങൾക്കൊപ്പമെത്തിയത്. 4500 രൂപ മാറ്റി വാങ്ങി. പുതിയ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ ലഭിച്ചു.
ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. വീടിനടുത്തുള്ള സ്വകാര്യ ബാങ്കിലാണ് ഇവർ പണം മാറാൻ എത്തിയത്. വീൽചെയറിലെത്തിയ ബെൻ ബാങ്കിനുള്ളിലേക്ക് നടന്നു കയറി.
ഹീരബെന്നിെൻറ 95ാം പിറന്നാളായ സെപ്തംബർ 17ന് നരേന്ദ്ര മോദി അവരെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.