മോദി വരും പോകും; എന്നാൽ രാജ്യം ശാശ്വതമായിരിക്കും

ന്യൂഡല്‍ഹി: മോദി വരികയും പോവുകയും ചെയ്യും എന്നാല്‍, ഇന്ത്യ ശാശ്വതമായി നിലനിൽക്കുമെന്നും നമ്മുടെ സംസ്​കാരം അനശ്വരമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തി​​​െൻറ 50ാം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍താര്‍പൂര്‍ ഇടനാഴി ജനങ്ങൾക്ക്​ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്​ സുപ്രധാനമായ ചുവടുവെപ്പാണ്​. ഇതിലൂടെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പാകിസ്താനിലെ കര്‍താര്‍പൂരിലേക്ക് പോകാനും ഗുരു നാനാക്കി​​​െൻറ പുണ്യസ്​ഥലം സന്ദര്‍ശിക്കാനും കഴിയുമെന്നും മോദി വ്യക്തമാക്കി.

മന്‍ കി ബാത്തിൽ രാഷ്​ട്രീയം കൊണ്ടുവരരുതെന്ന്​ തീരുമാന​െമടുത്തിരുന്നു. അത്​ ഇത്രയും കാലം മുന്നോട്ടു കൊണ്ടുപോകാനായി. തന്നെയോ ത​​​െൻറ സര്‍ക്കാരിനെയൊ പുകഴ്ത്താന്‍ മൻ കി ബാത്തിനെ ഉപയോഗിച്ചിട്ടില്ല. തീരുമാനത്തോട് നീതി പുലര്‍ത്താനുള്ള ഉൗര്‍ജം തനിക്ക് ലഭിച്ചത് ജനങ്ങളില്‍ നിന്നാണെന്നും മോദി പറഞ്ഞു.

മന്‍ കി ബാത്ത് ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല​.

Tags:    
News Summary - "Modi Will Come And Go, Country Is Eternal": PM - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.