Posted On
date_range Updated On
date_range മൊഡേണ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
ന്യൂഡൽഹി: മോഡേണയുെട കോവിഡ് വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയായിരിക്കും വാക്സിൻ ഇറക്കുമതി ചെയ്യുക. ഡി.സി.ജി.ഐയിൽ നിന്നും വാക്സിന് അനുമതി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
മൊഡേണക്ക് അനുമതി നൽകുന്നതോടെ വാക്സിനുകളുടെ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന നിബന്ധന കൂടിയാണ് ഡ്രഗ് കൺട്രോളർ ഒഴിവാക്കുന്നത്. വൈകാതെ കൂടുതൽ വിദേശവാക്സിനുകൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
വാക്സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് മൊഡേണയുടെ അവകാശവാദം. ഫൈസറിന് സമാനമായി mRNA വാക്സിനാണ് മൊഡേണയും. കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകി രാജ്യത്തെ വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.