Posted On
date_range Updated On
date_range എം.കെ. സ്റ്റാലിന് കോവിഡ്, മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. സ്റ്റാലിൻതന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യമറിയിച്ചത്. ശാരീരിക ക്ഷീണം അനുഭവപ്പെട്ട നിലയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും ഇതേ തുടർന്ന് തനിച്ച് കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖകവചം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ സംഘടിപ്പിക്കാനിരിക്കുന്ന നാലാമത് ചെസ് ഒളിമ്പ്യാഡിന്റെ മുന്നോടിയായി നടന്ന ആലോചന യോഗത്തിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു. പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.