ആറാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് സഹപാഠിയുടെ പിതാവ്

ഷിംല: ആറാം ക്ലാസുകാരിയെ സുഹൃത്തിന്റെ പിതാവ് ബലാത്സം​ഗം ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് സംഭവം. സഹപാഠിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായതെന്ന് പൊലീസ് സുപ്രണ്ട് രാകേഷ് സിങ് പറഞ്ഞു.

വീട്ടിൽ നിന്നിറങ്ങി ഏറെ മണിക്കൂറുകൾ പിന്നിട്ടിട്ടും പെൺകുട്ടി തിരിച്ചെത്താതിരുന്നതോടെ അമമ് കുട്ടിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ കുട്ടി തന്നെയാണ് അമ്മയോട് സംഭവത്തെ കുറിച്ച് വിവരിച്ചത്. വിവരമറിഞ്ഞ അമ്മ സഹോദരനൊപ്പം പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിലെത്തുകയും കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 

Tags:    
News Summary - Minor raped by classmate's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.