Posted On
date_range Updated On
date_range പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഡോക്ടർ മാനഭംഗപ്പെടുത്തി
ഷാജഹാൻപുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഡോക്ടർ മാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലായിരുന്നു സംഭവം. വിനോദ് കുശ് വാഹ് ആണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്.
പീഡനവിവരം പെൺകുട്ടിയാണ് കുടുംബാംഗങ്ങളെ അറിയിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഡോക്ടർ ആശുപത്രിയിലെ ചെറിയ റൂമിൽ പാർപ്പിച്ച് നിരവധി തവണ മാനഭംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എ.എസ്.പി എസ്.സി ഷാക്കിയ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.