Posted On
date_range Updated On
date_range ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) തീപിടിത്തം. അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി.
രാവിലെ അഞ്ചുമണിക്കാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതിനിടെ തീപിടിച്ച ഇടങ്ങളിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.