Posted On
date_range Updated On
date_range യൂനിഫോം ധരിക്കാത്തതിന് ദലിത് പെൺകുട്ടിക്ക് മർദനവും ജാതി അധിക്ഷേപവും
ലഖ്നോ: യൂനിഫോം ധരിച്ചെത്താത്തതിന്‍റെ പേരിൽ ദലിത് പെൺകുട്ടിയെ മർദിക്കുകയും ജാതി അധിക്ഷേപവും നടത്തി സ്കൂളിൽനിന്ന് പുറത്താക്കി. ഉത്തർ പ്രദേശിലെ ഭദേഹിയിലാണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മർദനത്തിനിരയായതെന്ന് ചൗരി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശങ്കർ യാദവ് പറഞ്ഞു. മുൻ ഗ്രാമത്തലവനായിരുന്ന മനോജ് കുമാർ ദുബെ ആണ് പെൺകുട്ടിയെ ആക്രമിച്ചത്.
ഇയാൾ സ്കൂളിലെ അധ്യാപകനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ല. പക്ഷേ, എന്നും സ്കൂളിലെത്തുന്ന ഇയാൾ അധ്യാപകരോടും വിദ്യാർഥികളോടും മോശമായി പെരുമാറാറുണ്ടെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ മുങ്ങിയ ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.