ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിലാണ് കേന്ദ്രമന്ത്രിമാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ ഡിപ്പാർട്ട്മെന്‍റുകളിൽ പെട്ട മന്ത്രിമാർ മോദിക്കുവേണ്ടി സംസാരിക്കാൻ നിർബന്ധിക്കപ്പെടുകയാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
PM की झूठी छवि के लिए किसी भी विभाग का मंत्री किसी भी विषय पर कुछ भी बोलने के लिए मजबूर है।
— Rahul Gandhi (@RahulGandhi) May 29, 2021
മോദി ഇനിയെങ്കിലും വാക്സിൻ നയം രൂപീകരിക്കണമെന്നും ഗിമ്മിക്കുകൾ കാട്ടി ജനങ്ങളെ വഞ്ചിക്കരുതെന്നും പറഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ ഈ വർഷം ഡിസംബറിൽ തന്നെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും ജാവദേക്കർ ഉറപ്പുനൽകി. വാക്സിൻ ക്ഷാമത്തിന് കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയ ദിവസം തന്നെയായിരുന്നു ജവദേക്കറുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.