Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; ഒരു തീവ്രവാദിയെ വധിച്ചു
അവന്തിപോറ: ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ വധിച്ചു. അവന്തിപോറയിലെ ഷർഷാലി ഖ്രു ഏരിയായിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഒാപറേഷനിൽ പങ്കെടുത്തതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
തീവ്രവാദികൾ ഒളിവിൽ കഴിഞ്ഞ സ്ഥലം വളഞ്ഞാണ് സേന തിരച്ചിൽ നടത്തിയത്. മൂന്നോളം വരുന്ന തീവ്രവാദികൾ സേനക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
അതിനിടെ, പുൽവാമ ജില്ലയില പാംപോറിലെ ഷാറിൽ തീവ്രവാദികളും സേനയും തമ്മിൽ ഏറ്റുമുട്ടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ആർ.പി.എഫ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അർധരാത്രി ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.