തൊഴിലാളികളുടെ മടക്കം; പഞ്ചാബിലെ വ്യവസായിക, കാർഷികമേഖലകൾ ആശങ്കയിൽ

അമൃത്സർ: അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോകുന്നതിൽ പഞ്ചാബിലെ വ്യവസായിക, കാർഷിക മേഖലകൾ ആശങ്കയിൽ. 10 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് സർക്കാറിന്‍റെ കണക്ക്. ഇതിൽ 3 ലക്ഷത്തോളം പേർ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് ഒാൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്തത്. 

ഒാൺലൈനിൽ അപേക്ഷിച്ചവരിൽ കൂടുതൽ പേരും വ്യവസായശാലകളിൽ തൊഴിൽ എടുക്കുന്നവരാണ്. സ്വദേശത്തേക്ക് മടങ്ങുന്നവർ ലോക് ഡൗണിന് ശേഷം തിരിച്ചെത്തിയാൽ മാത്രമേ വ്യവസായശാലകളിൽ ഉൽപാദനം നടക്കുകയുള്ളൂ. കാർഷിക മേഖലയും സമാന പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

സ്റ്റേറ്റ് കൺട്രോൾ റൂമിന്‍റെ കണക്ക് പ്രകാരം ശനിയാഴ്ച വരെ സ്വന്തം നാട്ടിലേക്ക്​ പോകാനായി 2,83,223 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അപേക്ഷിച്ചവരിൽ 84.7 ശതമാനവും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. യു.പി- 1.44 ലക്ഷം, ബിഹാർ - 95,000, ഝാർഖണ്ഡ്-4760, ജമ്മു കശ്മീർ-4304 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.

Tags:    
News Summary - Migrants Return; Punjab Industrial Sector Worried -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.