ബിഹാർ സ്വദേശിയെ ഗുജറാത്തിൽ നാട്ടുകാർ തല്ലിക്കൊന്നു

സൂറത്ത്​: ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗുജറാത്തിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കെതിരായി നടക്കുന്ന ആക്രമണത്തി​​​െൻറ ഭാഗമായാണ്​ സംഭവം. 15 വർഷമായി സൂറത്തിൽ താമസമാക്കിയ ബിഹാർ സ്വദേശി അമർജീത്​ സിങ്ങിനെയാണ്​ ഇന്നലെ വൈകീട്ട്​ നാട്ടുകാർ ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച്​ മർദിച്ച്​ കൊലപ്പെടുത്തിയത്​. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

പിഞ്ചുകുഞ്ഞ്​ ബലാത്​സംഗത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട്​ ഇതര സംസ്​ഥാന തൊഴിലാളികൾക്കെതിരെ ഗുജറാത്തിൽ രൂക്ഷമായ ആക്രമണമാണ്​ നടക്കുന്നത്​. ഹിന്ദി സംസാരിക്കുന്നവർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതോടെ ഭയന്ന ഇതര സംസ്​ഥാന തൊഴിലാളികൾ ഗുജറാത്തിൽ നിന്ന്​ കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്​. അതിനിടെയാണ്​ അമർജീതി​​​െൻറ കൊലപാതകം.

സിറ്റയിലെ പന്ദേശ്വര മേഖലയിലുളള മില്ലിലാണ്​ അമർജീത്​ ജോലി ചെയ്​തിരുന്നത്​. 17ാം വയസിലാണ്​ ജോലി തേടി അമർജീത്​ ഗുജറാത്തിലെത്തിയത്​. പിന്നീട്​ ഭാര്യക്കും രണ്ട്​ മക്കൾ​ക്കു​െമാപ്പം സൂറത്തിൽ തന്നെ വീടു​െവച്ച്​ താമസിക്കുകയായിരുന്നു.

സെപ്​തംബർ 28ന്​ സബർകാന്ത ജില്ലയിൽ 14 മാസം പ്രായമുള്ള കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്​ 19 കാരനായ ബിഹാർ സ്വദേശി അറസ്​റ്റിലായതിന്​ പിറകെയാണ്​ കുടിയേറ്റ തൊഴിലാളികൾക്കെതിരെ ഗുജറാത്തിൽ ആക്രമണം അരങ്ങേറിയത്​. അക്രമങ്ങളെ തുടർന്ന്​ 50,000ലേറെ​ തൊഴിലാളികൾ നാടുവിട്ടിരുന്നു.

സംസ്​ഥാനത്ത്​ പടർന്നു പിടിച്ച ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ അമർജീതി​​​െൻറ പിതാവ്​ രജ്​ദേവ്​ സിങ്​ കേന്ദ്ര സർക്കാറിനും ഗുജറാത്ത്​, ബിഹാർ സർക്കാറുകൾക്കും പരാതി നൽകിയിട്ടുണ്ട്​. ഇനി ഒരു കുടുംബത്തിന്​ മകനെ നഷ്​ടപ്പെടരുതെന്ന്​ രജ്​ദേവ്​ പറഞ്ഞു.

Tags:    
News Summary - Migrant Worker Beaten to Death - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.