Posted On
date_range Updated On
date_range കശ്മീരിൽ അന്തർ സംസ്ഥാന തൊഴിലാളിയെ വെടിവെച്ചു കൊന്നു
ശ്രീനഗർ: കശ്മീരിൽ അന്തർ സംസ്ഥാന തൊഴിലാളിയെ വെടിവെച്ചു കൊന്നു. കുൽഗാമിൽ ബാങ്ക് മാനേജറെ കൊലപ്പെടുത്തി മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കശ്മീരിലെ മാഗ്രപോരയിലെ ഛഡൂര മേഖലയിലെ ഇഷ്ടികകളത്തിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദിൽകുഷ് കുമാർ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്‌കൂള്‍ ടീച്ചറായ ജമ്മു സാംബ സെക്ടര്‍ സ്വദേശിനി രജ്‌നി ബാല വെടിയേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരന്തരം അനിഷ്ടസംഭവങ്ങള്‍ വര്‍ധിച്ചതോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അമിത്ഷാ യോഗം വിളിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.