Posted On
date_range Updated On
date_range പോരാളി ‘മിഗ് 27’ ആകാശമൊഴിഞ്ഞു
ജോധ്പുർ: ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പോരാളി ‘മിഗ് 27’ ഇനി സേനാവ്യൂഹത്തിലുണ്ടാവില്ല. മൂന്നു പതിറ്റാണ്ടായി സേനയുടെ വിശ്വസ്ത പോർ വിമാനമായ മിഗ് 27 പിൻവലിക്കുന്ന ചടങ്ങ് രാജസ്ഥാനിലെ ജോധ്പുർ വ്യോമ താവളത്തിൽ വെള്ളിയാഴ്ച നടന്നു.
ഏഴു മിഗ് വിമാനങ്ങളാണ് ജോധ്പൂർ താവളത്തിൽ ഉണ്ടായിരുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ മിഗ് വിമാനങ്ങൾ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത എയർ മാർഷൽ എസ്. കെ. ഗോട്ടിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.