ചോ എണ്ണപ്പെട്ട വിമര്‍ശകനും ജനകീയ പത്രാധിപരും

ചെന്നൈ: ഭയരഹിതനായ ചോയുടെ ആക്ഷേപങ്ങളുടെ രുചി അറിയാത്ത നേതാക്കള്‍ ഒരു കാലത്ത് തുലോം ചുരുക്കമായിരുന്നു. എന്നാല്‍ അതേ സമയം അവരുമായി നല്ല  സുഹൃത് ബന്ധവും നിലനിര്‍ത്താനും  കഴിഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അരുചിയോടെ കാണുന്ന സമകാലിക രാഷ്ട്രീയ അവസ്ഥയില്‍ ചോയുടെ വിയോഗം വലിയവിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ എണ്ണപ്പെട്ട വിമര്‍ശകനായി അറിയപ്പെട്ടതിനൊപ്പം തുഗ്ലക്ക് മാസികയിലൂടെ ജനകീയ പത്രാധിപരുമായി. 1970 ജനുവരി 14നാണ് ചോ, തുഗ്ലക്ക് എന്ന മാഗസിന് ബീജാവാപം നല്‍കുന്നത്. കൃത്യമായി പ്രതിപക്ഷത്തിന്‍െറ റോളാണ് അദ്ദേഹം മാഗസിലൂടെ  നിര്‍വഹിച്ചത്.

എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന തമിഴ്നാട്ടില്‍ ചോ സത്യം തുറന്നപറയാന്‍ തയറായതോടെ വരിക്കാരുടെ എണ്ണം 15 ലക്ഷമായി ഉയര്‍ന്നു. മാഗസിന്‍ സ്ഥാപക ദിനമായ ജനുവരി 14ന് നടക്കാറുള്ള വാര്‍ഷികാഘോഷം ജനകീയ ഉത്സവമായി മാറി. മാഗസിന്‍െറ അണിയറ പ്രവര്‍ത്തകരെയും വായനക്കാരെയും ആദരിക്കാന്‍ ചോ മടികാണിച്ചില്ല.   പരിപാടിയില്‍ ചോയുടെ പ്രസംഗവും ചോദ്യങ്ങള്‍ക്കു ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടികളും ശ്രവിക്കാന്‍ ദേശീയ സംസ്ഥാന നേതാക്കളും സമയം കണ്ടത്തൊറുണ്ടായരുന്നു. എല്‍.കെ അദ്വാനിയും രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്രമോദിയും പരിപാടിക്കത്തെിയിട്ടുണ്ട്.

മറ്റുള്ളവര്‍ക്ക് വിലകുറഞ്ഞ ചോദ്യമായി തോന്നയതിന് പോലും അദ്ദേഹം തൃപ്തിയോടുള്ള മറുപടി നല്‍കിയിരുന്നു. അതു പക്ഷെ തന്‍െറ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ ചോദ്യകര്‍ത്താവിന് ഏകപക്ഷീയ മറുപടിയായി തോന്നാറില്ല. ചോദ്യങ്ങളും മറുപടികളുമായി പ്രസംഗം മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. തര്‍ക്ക വിദഗ്ധനും കൂടിയായിരുന്നു. പൊതുവില്‍ ജയലളിതയോടും ബി.ജെ.പിയോടം മൃദുസമീപനം സ്വീകരിച്ചിരുന്നു.അതേസമയം കരുണാനിധിയുടെ ശക്തമായ വിമര്‍ശകനും ആയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ പരിഹരിക്കാന്‍ പാര്‍ട്ടികള്‍ ചോയുടെ സഹായം തേടി. കോണ്‍ഗ്രസില്‍ കാമരാജും ജി.കെ മൂപ്പനാരും തമ്മില്‍ രൂപപ്പെട്ട തര്‍ക്കം ഒരവരസത്തില്‍ രമ്യതയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ ചിലര്‍ ചോയെ സമീപിച്ചിരുന്നു.

തന്ത്രപരമായ നീക്കങ്ങളിലൂടെ അത് വിജയകരമായി പൂര്‍ത്തിയാക്കുകയൂം ചെയ്തു. ചോയെ പ്രശസ്തനാക്കിയ തുഗ്ലക്ക് മാസികയുടെ ജനനത്തിന് പിന്നില്‍ യാദൃശചികമായ ഒരു പന്തയ മുണ്ട്. അണ്ണാമലൈ സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് ശേഷം മടങ്ങുമ്പോള്‍ സുഹൃത്തുക്കളായ ചിലര്‍ ചോയെ പ്രകോപിപ്പിച്ചു. ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറഞ്ഞതാണ് സുഹൃത്തുക്കള്‍ വിമര്‍ശിച്ചത്. എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം പറയും, പറയാന്‍ കഴിഞ്ഞില്ളെങ്കില്‍ എഴുതും. ചോ എഴുതിയാല്‍ ആരു പ്രസിദ്ധീകരിക്കുമെന്നായി സുഹൃത്തുക്കള്‍. ആരും പ്രസിദ്ധീകരിച്ചില്ലെങ്കിൽ താൻ തന്നെ ഒരു മാസിക പുറത്തിറക്കും എന്നായിരുന്നു ചോയുടെ മറുപടി.

പിന്നെ പന്തയമായി. 5 രൂപയായിരുന്നു പന്തയത്തുക. അവിടുന്ന് ചോ നേരെ പോയി ഹിന്ദു ദിനപത്രത്തിൽ ഒരു പരസ്യം കൊടുത്തു. ഞാന് ഒരു മാസിക തുടങ്ങിയാല് നിങ്ങള് വാങ്ങി വായിക്കുമോ?- ഇതായിരുന്നു പരസ്യം. ഏഴായിരം പേരാണ് അനുകൂലമായി മറുപടിയെഴുതിയത്. തുഗ്ലക്കിന്‍റെ തുടക്കം അതായിരുന്നു.

Tags:    
News Summary - memmories of cho ramaswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.