Posted On
date_range Updated On
date_range സാമ്പത്തിക വിദഗ്ധയും എ.എ.പി നേതാവുമായ മീര സന്യാൽ അന്തരിച്ചു
മുംബൈ: സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാർട്ടി നേതാവുമായ മീര സന്യാൽ (57) അന്തരിച്ചു. അസുഖബാധിതയായിരുന്നു. കൊച് ചിയിൽ ജനിച്ച മീര 30 വർഷം നീണ്ട ബാങ്കിങ് കരിയർ അവസാനിപ്പിച്ച് സ്കോട്ട്ലൻഡ് റോയൽ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈ സൗത്ത് മണ്ഡലത്തിൽനിന്ന് ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മികച്ച സാമ്പത്തിക വിദഗ്ധയെ ആണ് മീരയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.