ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം അടക്കം മതിയായ പ്രാതിനിധ്യം നൽകണമെന്ന് എം.ബി പാട്ടീൽ

ബംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ എം.ബി പാട്ടീൽ രംഗത്ത്. ജി. പരമേശ്വരക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നാണ് ലിംഗായത്ത് വിഭാഗത്തിന്‍റെ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ലിംഗായത്തുകാർ പുറത്തായി. അതിനാൽ, കോൺഗ്രസിൽ വലിയ പ്രതീക്ഷയാണുള്ളത്. മതിയായ പ്രാതിനിധ്യം ലഭിക്കണം. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും എം.ബി പാട്ടീൽ ചൂണ്ടിക്കാട്ടി.

ലിംഗായത്ത്, വൊക്കലിംഗ, മുസ് ലിം, ദലിത്, പട്ടികജാതി അടക്കമുള്ള വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബഹുമാനം നൽകി ഭരണത്തിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.ബി പാട്ടീൽ വ്യക്തമാക്കി.

Tags:    
News Summary - MB Patil wants to give Deputy Chief Minister title to Lingayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.