ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്​സരിക്കില്ല -മായാവതി

ലഖ്​നോ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനില്ലെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി. ബി.എസ്​.പി -എസ്​.പി സഖ്യ സ ്​ഥാനാർഥികൾക്ക്​ വേണ്ടി യു.പിയിലാകെ പ്രചാരണത്തിന്​ ഇറങ്ങാനാണ്​ തീരുമാനം.

തെരഞ്ഞെടുപ്പിൽ മത്​സരിക്കില്ല. ഈ തീരുമാനം പാർട്ടിക്ക്​ മനസിലാകും​. താത്​പര്യം തോന്നുകയാണെങ്കിൽ പിന്നീട്​ മത്​സരിക്കും - മായാവതി പറഞ്ഞു.

യു.പിയിൽ ബി.ജെ.പിയെ തകർക്കാൻ എസ്​.പിയുമായി സഖ്യം ചേർന്നാണ്​ ബി.എസ്​.പി മത്​സരത്തിന്​ ഇറങ്ങുന്നത്​. ബി.ജെ.പി​െയ തകർക്കാനായാൽ മായാവതി പ്രധാനമന്ത്രി സ്​ഥാനത്തിന്​ അവകാശവാദമുന്നയിച്ചേക്കും എന്ന്​ വാർത്തകൾ ഉണ്ടായിരുന്നു.

Tags:    
News Summary - Mayawati Says She Will Not Contest Lok Sabha Elections - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.