Posted On
date_range Updated On
date_range അനന്തരവൻ ആകാശിനെ വീണ്ടും രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി
ലഖ്നോ: അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി. ലഖ്നോയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഇത് രണ്ടാംതവണയാണ് ആനന്ദിനെ മായാവതി പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. യോഗത്തിൽ ആകാശിന് ബി.എസ്.പിയുടെ ദേശീയ കോ-ഓർഡിനേറ്റർ പദവി തിരിച്ചു നൽകുകയും ചെയ്തു.
2023 ഡിസംബറിലായിരുന്നു മായാവതി ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മേയിൽ തീരുമാനം പിൻവലിക്കുകയും ചെയ്തു. പിന്നാലെ ബി.എസ്.പിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് ആകാശ് ആനന്ദിനെ പുറത്താക്കുകയും ചെയ്തു. അനന്തരവന് രാഷ്ട്രീയ പക്വത വരുന്നത് വരെ താൻ തന്നെ തുടരുമെന്നായിരുന്നു മായാവതി എക്സിൽ കുറിച്ചത്.
2024ലെ ലോകസ്ഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് ഒറ്റ സീറ്റുപോലും കിട്ടിയില്ല. 2019ലെ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടിയ സ്ഥാനത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.