Posted On
date_range Updated On
date_range മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം. മഥുര-കാസഞ്ച് പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.വ്യാഴാഴ്ച രാത്രി ഏഴരയോടെ മഥുര റെയിൽവേ ജങ്ഷനിലെ ഒമ്പതാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നീങ്ങുന്നതിനിടെ ട്രെയിനിലെ നാലാം നമ്പർ ബോഗിക്ക് തീപിടിക്കുകയായിരുന്നു.
ഉടൻ തന്നെ യാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ആർ.പി.എഫ് ട്രെയിനിലെ മറ്റ് ബോഗികൾ മാറ്റി. ഇതുമുലം വൻ ദുരന്തമാണ് ഒഴിവായത്. നാലാം നമ്പർ ബോഗിയിൽ യാത്രക്കാർ ഇല്ലാത്തതും തീവ്രത കുറച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ സംബന്ധിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.