Posted On
date_range Updated On
date_range മുംബൈയിലെ സ്റ്റുഡിയോയിൽ വൻ തീപിടിത്തം
മുംബൈ: കിഴക്കൻ മുംബൈയിലെ സിനിവിസ്റ്റ സ്റ്റുഡിയോയിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാല് ആഗ്നിശമന സേന യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.
സംഭവം നടക്കുന്ന സമയത്ത് രണ്ട് ടി.വി സീരിയലുകൾ സ്റ്റുഡിയോവിൽ ഷൂട്ട് ചെയ്യുകയായിരുന്നു. താരങ്ങളെല്ലാം തന്നെ സുരക്ഷിതരാണെന്നാണ് വിവരം. സ്റ്റുഡിയോവിലെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.
അഞ്ചേക്കറിൽ സ്ഥിതി ചെയ്യുന്ന സിനിവിസ്റ്റ സ്റ്റുഡിയോവിൽ 30 ഷൂട്ടിങ് ലൊക്കേഷനുകളാണ് ഉള്ളത്. മുംബൈയിലെ കമല മിൽസിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.