ഡൽഹിയിലെ കരോൾബാഗിൽ വന്‍ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ കരോൾ ബാഗ് മേഖലയിൽ വൻ തീപിടിത്തം. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാന്‍ 39 ഓളം ഫ‍യർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ കുടുങ്ങി കിടപ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Tags:    
News Summary - Massive fire breaks out in Delhi's Karol Bagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.