സൂറത്തിൽ വസ്ത്ര ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടിത്തം. ഖർവാസ മേഖലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽനിന്ന് കനത്ത പുക ഉയർന്ന് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ ഒന്നിലധികം യൂനിറ്റുകൾ സ്ഥലത്തെത്തി. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


ഗോഡൗണിലുണ്ടായിരുന്ന വസ്ത്രങ്ങൾക്കും മറ്റ് സാധനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തിൽ ആളപായമുണ്ടായോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു. ഗുജറാത്തിലെ ബാവ്ല-അഹമ്മദാബാദ് റോഡിലുള്ള ലിയാമാക് കമ്പനി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. നവംബർ ഏഴിനായിരുന്നു സംഭവം.

Tags:    
News Summary - Massive Fire at Surat Godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.