Posted On
date_range Updated On
date_range പൂനെയിലെ കോവിഡ് വാക്സിൻ നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം
പൂനെ: കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം. കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ അല്ല തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 8 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും.
ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്താണ് എന്നാൽ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇത് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സമീപമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.