വിവാഹിതയായ മകൾക്ക​ും ആശ്രിത നിയമനത്തിന്​ യോഗ്യത -​അലഹബാദ്​ ഹൈകോടതി

ഡൽഹി: വിവാഹിതയായ മകൾക്ക​ും ആശ്രിത നിയമനത്തിന്​ യോഗ്യതയുണ്ടെന്ന്​ ​അലഹബാദ്​ ഹൈകോടതി. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മരണത്തെത്തുടർന്ന് വിവാഹിതയായ മകളുടെ ജോലിയിലുള്ള അവകാശവാദം ലിംഗാടിസ്​ഥാനത്തിൽ നിരസിക്കുകയാണെങ്കിൽ അത് ആർട്ടിക്കിൾ 14, 15 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. പിതാവിന്‍റെ മരണാനന്തരം ജോലിക്ക്​ അവകാശമുന്നയിച്ച അലഹബാദ്​ സ്വദേശിയായ മഞ്​ജുൾ ശ്രീവാസ്​തവയുടെ ഹരജിയിലാണ്​ ജസ്റ്റീസ്​ ​ജെ.ജെ. മുനീർ തീർപ്പുകൽപ്പിച്ചത്​.


പ്രയാഗ്​രാജ്​ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ 2020 ജൂണിലെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്ന​ മഞ്ജുൾ കോടതിയിലെത്തിയത്​. 1974 ലെ ഡൈഹാർനെസ്സ്​ റൂളുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്നെന്ന്​ പറഞ്ഞാണ്​ ജില്ലാ വിദ്യാഭ്യാസ വകുപ്പ് മഞ്​ജുളിന്‍റെ അവകാശവാദം നിരസിച്ചത്​. എന്നാൽ വിവാഹിതയായ മകൾ വിവാഹിതനായ മകനെ അല്ലെങ്കിൽ അവിവാഹിതയായ മകളെപ്പോലെ സർക്കാർ ജോലിക്ക് യോഗ്യനാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിമല ശ്രീവാസ്തവ കേസിൽ വിവാഹിതരായ പെൺമക്കളെ 'കുടുംബം' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലും കോടതി ഇവിടെ എടുത്തുപറഞ്ഞു.


രണ്ട് മാസത്തിനകം മഞ്​ജുളിന്‍റെ ദാമ്പത്യനില പരിഗണിക്കാതെ നിയമനത്തിനുള്ള അവകാശവാദം സംബന്ധിച്ച്​ മറ്റ്​ യോഗ്യതകൾ പരിശോധിച്ച്​ തീരുമാനിക്കാൻ കോടതി ജില്ലാ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനുമുമ്പും പല ഹൈക്കോടതികളും സമാനമായ ഉത്തരവുകൾ പാസാക്കിയിട്ടുണ്ട്. 2020 ഡിസംബറിൽ കർണാടക ഹൈക്കോടതിയും വിവാഹിതരായ പെൺമക്കൾക്ക് ആശ്രിതനിയമനം തേടാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതിനു ഒരുമാസം മുമ്പ് ഹിമാചൽ ഹൈക്കോടതി 'വിവാഹിതനായ മകനും വിവാഹിതയായ മകളും തമ്മിൽ ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം കൃത്രിമ വർഗ്ഗീകരണം നടത്താൻ കഴിയില്ല' എന്ന് പറഞ്ഞു. 2019ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി 'വിവാഹിതയായ മകളെ' ആശ്രിത നിയമനത്തിന്​ പരിഗണിക്കണമെന്നും ഒരു 'വിവാഹിതനായ മകനെപോലെ മാതാപിതാക്കളുടെ 'കുടുംബം' എന്ന നിർവചനത്തിൽ ഉൾപ്പെടണമെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.