Posted On
date_range Updated On
date_range പരീകർ ചികിത്സക്കായി വീണ്ടും യു.എസിലേക്ക്
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകറെ വിദഗ്ധ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് കൊണ്ടുപോയി. രോഗം സങ്കീർണമായ സാഹചര്യത്തിലാണ് യു.എസിലേക്ക് മാറ്റിയതെന്ന് ഗോവ നിയമസഭ സ്പീക്കർ പ്രമോദ് സാവന്ത് അറിയിച്ചു.
ഒരാഴ്ചക്കകം പരീകർക്ക് ഗോവയിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഇൗ വർഷം ആദ്യവാരം മൂന്നു മാസത്തോളം അദ്ദേഹത്തെ യു.എസിൽ ചികിത്സിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.