Posted On
date_range Updated On
date_range മൻമോഹൻ സിങ് ആശുപത്രി വിട്ടു
ന്യൂഡൽഹി: രോഗബാധയെ തുടർന്ന് ഞായറാഴ്ച എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രി വിട്ടു. പനി, നെഞ്ചുവേദന എന്നിവയെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പുതിയ മരുന്നിനോടിനുള്ള റിയാക്ഷൻ മൂലമാണ് അസ്വസ്ഥത ഉണ്ടായതെന്നും ഒരു ദിവസം മുഴുവൻ പനിയില്ലെന്ന് ഉറപ്പ് വരുത്തിയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച കോവിഡ് പരിശോധന നടത്തിയ ഇദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർഥനയും ആശംസകളും ഒഴുകിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.