മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന്​ ഡോക്​ടർമാർ

ന്യൂഡൽഹി: മുൻ​ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്​ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എങ്കിലും സിങ്ങിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന്​ എ.ഐ.ഐ.എം.എസ്​ അധികൃതർ ​പ്രതികരിച്ചു.

ബുധനാഴ്ചയാണ്​ 89കാരനായ സിങ്ങിനെ എ.ഐ.ഐ.എം.എസിൽ പ്രവേശിപ്പിച്ചത്​. കാർഡിയോളജിസ്റ്റ്​ ഡോ. നിതിഷ്​ നായികിന്‍റെ നേതൃത്വത്തിലാണ്​ മൻമോഹനെ ചികിത്സിക്കുന്നത്​. കഴിഞ്ഞ ദിവസം മൻമോഹൻ സിങ്ങിനെ കാണാൻ ഫോ​ട്ടോഗ്രാഫറുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡ്വ്യ എത്തിയത്​ കുടുംബാംഗങ്ങളുടെ അമർഷത്തിന്​ ഇടയാക്കിയിരുന്നു.

അണുബാധക്ക്​ സാധ്യതയുള്ളതിനാൽ ഫോ​ട്ടോഗ്രാഫർ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന്​ പുറത്തു പോകണമെന്ന മൻമോഹ​െൻറ ഭാര്യ ഗുർശരൺ കൗറി​െൻറ നിർദേശം അവഗണിക്കപ്പെട്ടു. 'ഇത്​ കാഴ്​ചബംഗ്ലാവല്ലെ'ന്നും ത​െൻറ മാതാപിതാക്കൾ പ്രായം ചെന്നവരാണെന്നും മകൾ ദമൻസിങ്​ തുറന്നടിച്ചിരുന്നു.

ഡങ്കിപ്പനി കടുത്തതിനാൽ മൻമോഹൻസിങ്ങിന്​ രക്​തത്തിലെ കൗണ്ട്​ കുറവാണ്​. രണ്ട്​ വാക്​സിൻ എടുത്തിട്ടും രണ്ടാം തരംഗത്തിനിടയിൽ അദ്ദേഹത്തിന്​ കോവിഡ്​ വന്നതാണ്​. അത്രമേൽ സൂക്ഷിക്കേണ്ടതിനാൽ സന്ദർശകരെ ആശുപത്രി മുറിയിലേക്ക്​ അനുവദിക്കുന്നില്ല. അതിനിടയിലാണ്​ ഫോ​ട്ടോഗ്രാഫർ സഹിതം മന്ത്രി എത്തിയത്​.

മോശം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ മാതാപിതാക്കൾ ശ്രമിക്കു​േമ്പാഴാണ്​ അവരെ അസ്വസ്​ഥരാക്കിയ പെരുമാറ്റമെന്ന്​ ദമൻസിങ്​ പറഞ്ഞു. സന്ദർശനത്തിൽ സന്തോഷമുണ്ട്​. എന്നാൽ സൂക്ഷ്​മത വേണ്ട സന്ദർഭമാണ്​.കേന്ദ്ര ആരോഗ്യമന്ത്രി എയിംസി​െൻറ പ്രസിഡൻറു കൂടിയാണ്​. അതിപ്രധാന വ്യക്​തികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ചെന്നു കാണുന്നത്​ പതിവ്​ കീഴ്​വഴക്കവുമാണ്​. ചികിത്​സയിലോ പരിചരണത്തിലോ എന്തെങ്കിലും പോരായ്​മകൾ ഉണ്ടാവുന്ന​ില്ലെന്ന്​ ഉറപ്പു വരുത്താൻ കൂടിയാണ്​ അത്തരം സന്ദർശനം. ​എന്നാൽ ഫോ​ട്ടോഗ്രാഫറുമായി എത്തിയത്​ എന്താണെന്നതടക്കം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.

Tags:    
News Summary - Manmohan Singh diagnosed with dengue, condition improving: AIIMS official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.