Posted On
date_range Updated On
date_range ഇംഫാലിൽ ബി.ജെ.പി ഓഫിസ് വളഞ്ഞ് പ്രതിഷേധക്കാർ, കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ് -വിഡിയോ
ഇംഫാല്‍: സംഘർഷം തുടരുന്ന മണിപ്പൂരിലെ ഇംഫാലിൽ പ്രതിഷേധക്കാർ ബി.ജെ.പി ഓഫിസ് വളഞ്ഞു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.
ഇംഫാൽ നഗരത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇന്ന് രാവിലെ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി രാത്രിയോടെ ജനം തെരുവിലിറങ്ങുകയായിരുന്നു. രാജ്ഭവനു മുന്നിലും പ്രതിഷേധക്കാർ സംഘടിച്ചു. പൊലീസ് പലയിടത്തും കണ്ണീർവാതകം പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.