Posted On
date_range Updated On
date_range മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കോവിഡ്
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും ക്വാറന്‍റൈനിൽ പോവാനും അദ്ദേഹം അഭ്യർഥിച്ചു.
'എന്‍റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.
മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18334 പേര്‍ രോഗമുക്തി നേടി. 218 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.