ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘർഷം കേരളത്തിന്റെ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്. വയനാട് ഉരുൾപൊട്ടലിനു ശേഷം വിനോദസഞ്ചാരമേഖലയിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ അവർ പറഞ്ഞു.
വേനലവധിക്കാലത്ത് ആഭ്യന്തര, വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന കേരളം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ ടൂറിസം മേഖലയിലെ വലിയ പങ്കും ആഭ്യന്തര വിനോദസഞ്ചാരികളായതിനാല്‍ വേനലവധിക്കാലം ലക്ഷ്യമിട്ട് കേരള ടൂറിസം അഖിലേന്ത്യ കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
2022ല്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധനയുണ്ടായി. 2023ല്‍ ഇത് റെക്കോര്‍ഡിലെത്തി. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അന്താരാഷ്ട്ര സര്‍ഫിങ്, പാരാഗ്ലൈഡിങ്, മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തും. ഫെബ്രുവരി 27, 28 തീയതികളില്‍ വര്‍ക്കലയില്‍ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവല്‍, മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍, മാര്‍ച്ച് 28 മുതല്‍ 30 വരെ മാനന്തവാടിയില്‍ മൗണ്ടന്‍ ടെറൈന്‍ ബൈക്കിങ് ചാമ്പ്യന്‍ഷിപ് എന്നിവ നടക്കുമെന്നും ടൂറിസം ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.