Posted On
date_range Updated On
date_range പാമ്പിന് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേററ് മരണം, വിഡിയോ പുറത്ത്
പറ്റ്ന: പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്.
തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിൽ ഒരു പാമ്പ് കടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാമ്പിന് രാഖി കെട്ടുന്നത് കാണാനായി നിരവധി പേർ കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
बिहार के सारण में बहन से साप को राखी बंधवाना महंगा पड़ गया साप के डसने से भाई की चली गई जान pic.twitter.com/675xsgnZ6N
— Tushar Srivastava (@TusharSrilive) August 23, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.