ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല​യു​മാ​യി ഭ​ർ​ത്താ​വ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ

ബം​ഗ​ളൂ​രു: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ത​ല​യും കൈ​യി​ലേ​ന്തി ഭ​ർ​ത്താ​വ് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ. കോ​ലാ​റി​ലെ ശ്രീ​നി​വാ​സ​പു​ര സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​സീ​സ് ഖാ​ൻ (27) ആ​ണ് ഭാ​ര്യ റോ​ഷ്നി ഖാ​നെ (22) കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​റു​ത്തു​മാ​റ്റി​യ ത​ല​യു​മാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു വി​വേ​ക് ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ റോ​ഷ്നി​യെ ചി​ക്ക​ബെ​ല്ലാ​പു​ര ജി​ല്ല​യി​ലെ ചി​ന്താ​മ​ണി​യി​ലെ മു​രു​ഗ​മ​ല മാ​മ്പ​ഴ തോ​ട്ട​ത്തി​ൽ വെ​ച്ച് ജ്യൂ​സ് ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം ത​ല​യ​റു​ക്കു​ക​യാ​യി​രു​ന്നു. അ​സീ​സു​മാ​യി മു​രു​ഗ​മ​ല​യി​ലെ​ത്തി​യ പൊ​ലീ​സ്​ മൃ​ത​ദേ​ഹ​ത്തി​​​​െൻറ ബാ​ക്കി ഭാ​ഗം ക​ണ്ടെ​ടു​ത്തു. റോ​ഷ്നി​യും അ​സീ​സും പ്ര​ണ​യി​ച്ച്​ വി​വാ​ഹി​ത​രാ​യ​താ​ണ്.

ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ഭാ​ര്യ​യെ കു​റി​ച്ചു​ള്ള സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Man kills wife, carries head to police station- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.